
തെറ്റിദ്ധരിക്കരുത്, ഞാനുദ്ദേശിച്ചത് എല്ലാ സ്ത്രീപുരുഷന്മാരെയുമല്ല...
പ്രണയം എന്ന പവിത്രമായ വികാരത്തെ അതിന്റെ പരിശുദ്ധിയോടും കൂറോടും കൂടി കാണാത്ത, പ്രണയത്തെ കാമശമിനിയിലെക്കെത്താനുള്ള ഒരു തൂക്കുപാലമായി കാണുന്ന ഇന്നത്തെ തലമുറയോടുള്ള അടങ്ങാത്ത രോഷമാണ്.
അന്നത്തെ കാലമതെത്ര സുന്ദരം…..
പെണ്‍ മഹത്വം വാനോളം പുകഴ്ത്തിയ
അന്നത്തെ കൂട്ടര്‍ അവരെത്ര പുണ്യര്‍
നേരെ മറിഞ്ഞിന്നൊന്നു നോക്കൂ
പെണ്ണിന്‍ മഹത്വത്തിന്‍ ക്ഷതവുമേല്പിച്ച്
ഭൂമിക്കു പോലുമൊരു ഭാരമായ് തീരുന്നു
കാമവെറിയന്റെ നേത്രങ്ങള്ക്കകലെ
കാണാ മറയത്തായ് പതിയിരുന്നവള്‍
കാമകൊതിയന്റെ നോട്ടമൊന്നേറ്റാല്‍
കാമാഗ്നിയായിന്നിവളും ജ്വലിക്കുന്നു
നഗ്നമേനി കാണാന്‍ കൊതിക്കുന്നൊരുത്തനായ്
നഗ്നയായ് തീരാന്‍ മടിയില്ലിവള്‍ക്ക്
അന്തര്‍വലയന്റെ കാരുണ്യം കൊണ്ടവള്‍
എത്തുമാ നിമിഷം പരി പൂര്‍ണ നഗ്നയായ്
സിരകല്‍ളില്‍ നുരഞ്ഞു പൊങ്ങും
നിമിഷ സുഖത്തിനായ്
നാണ – മാനമതേതുമില്ലാതലയുന്ന പെണ്ണേ
ഓര്‍ക്കുക നീ ഒരു വേളയെങ്കിലും നിന്നമ്മയെ
ഭാണ്ഡം കണക്കെ ചുമന്ന് നടന്ന്
നൊന്തു പെറ്റ വൃദ്ധയാം നിന്‍ തള്ളയെ
ഓര്‍ക്കുക നീ ഒരു നിമിഷമെങ്കിലും നിന്റച്ഛനെ
രാപകല്‍ ഭേദമന്യേ നിന്നെയൂട്ടാന്‍ അന്നത്തിനായ്
പൊരുതി തഴമ്പിച്ച കയ്യും,
നടന്നലഞ്ഞു തേഞ്ഞ കാലുമായ്
പൂമുഖത്തിരിക്കുന്ന വൃദ്ധനാം നിന്‍ തന്തയെ
അമ്മ പെങ്ങള്‍ ആരെന്നറിയാതെ
പെണ്ണെന്നു കേട്ടാല്‍ തിളക്കുന്ന കാമം
ഇന്നത്തെ ആണിനും പുത്തരിയല്ല
പെണ്ണൂങ്ങളെല്ലാം ഒന്നു തന്നെന്നുള്ള
ഇന്നിന്റെ ചിന്ത……………ആണിന്റെ ചിന്ത
മാറ്റമില്ലാ തുടരുമീ പോക്ക്
നാളത്തെ തീരാ ദു;ഖമത്രെ
സംസ്കാര ശൂന്യമാം ചിന്താ വൈഭവം
തച്ചുടച്ചു വാര്‍ക്കപ്പെടേണ്ട നേര്‍
രക്തതിളപ്പും കാമവെറിയുമായ്
മാത്രമലയുന്ന നീയുമൊന്നോര്‍ക്കണം
എനിക്കുമുണ്ടമ്മ……പെണ്ണായ് ജനിച്ചൊരു കൂടപ്പിറപ്പും
പെണ്ണായ് ജനിച്ചവരുണ്ടെന്റെ കുടിലിലും
പെണ്ണിനോടെനിക്കുണ്ടു പറയുവാനേറെ
ദൈവതുല്യമാം അമ്മയാണു നീ
ശ്രേഷ്ഠവതിയാം ഭാര്യയാണ് നീ
പവിത്രമാം പെണ്ണെന്ന വാക്കിനെ
മലിനകടലിലൊഴുക്കരുതൊരിക്കലു
പ്രേമ വലയങ്ങള്ക്കപ്പുറത്ത്
കാമശമനത്തിനായ് മാത്രമലയുന്ന
വശീകരണ മന്ത്രങ്ങളിലടയിരിക്കും
അട്ടയാം ചതിയനെ കാണാ ശ്രമിക്ക നീ
പ്രായത്തിന്‍ കരുത്താല്‍
മോഹത്തിന്‍ ചിന്തയാല്‍
ഉള്ളില്‍ തിളക്കും ചോരയുടെ ചൂടിനാല്‍
മറക്കരുതൊരിക്കലും നിന്റെ മാനം….
അടിയറ വെക്കരുതതൊരുത്തന്‍റെ മുന്നിലും
കാമവെറിയനാമവന്റെയും
കാമിനിയാം നിന്റെയും
കാമയുദ്ധത്തിന്നൊടുവിലെ
അടിയമാം മലിനമായ് തീരുന്നതും നീ
പെണ്ണേ നീ തന്നെ തീര്‍ച്ച
ഫോണിലൂടൊഴുകുന്ന കാമം
ചാറ്റിലൂടായാലും തഥൈവ
അതിപ്രസരമാം സാങ്കേതിക വിപത്ത്
കാമകേളിക്കായ് മുന്‍പന്തിയില്‍
പ്രണയത്തെ പ്രണയമായ് കാണാന്‍ കഴിയണം
കാമത്തെ കാമമായ് മാറ്റി നിര്‍ത്തണം
കാമപ്രണയമായ് മാറുന്ന പ്രണയം
പ്രണയമഹത്വത്തിന്‍ കാലനായ് തീരുന്നു
നശ്വരമാം പ്രണയസങ്കല്പത്തിന്‍ മുകളില്‍
കാമത്തിന്‍ നിറം പകര്‍ന്ന സാത്താന്റെ ജനതയെ
വെറുക്കുന്നു ഞാനീ നപുംസുകങ്ങളെ
ശപിക്കുന്നു ഞാനീ സാത്താന്റെ മക്കളെ
നല്ല പിള്ളയായ് ചമയാനല്ലിത്
നേരിന്റെ ഉള്ക്കാഴ്ച തുറന്നെന്നു മാത്രം
നിജമാം പറയട്ടെ, ഇതു തന്നെ ശാപം
ഇന്നത്തെ ജനതയുടെ തീരാത്ത ശാപം..!