
വാചാലയായിരുന്ന നീ പൊടുന്നനെ മൌനിയായി പോയതിതെന്ത്..?
വാചാലതയുടെ മേലങ്കിയായിരുനു നിന്റെ ഭംഗി.
നിന്നിലേക്കെന്നെ അടുപ്പിച്ചതും അതു തന്നെയെന്നതു സത്യം.
മൌനത്തിന്റെ പുറം ചട്ടയുമായ് നീ വന്നതെന്തിനു..?
ഒരുപക്ഷേ ........
മൌനത്തോടുള്ള എന്റെ വെറുപ്പോ...
അതോ മൌനമൊരുക്കുന്ന ഒറ്റപ്പെടലിന്റെ വേദനയോ..?
അറിയില്ലെനിക്കത്, ഉള്‍കൊള്ളാനാവില്ലെനിക്ക് നിന്‍ മൌനത്തെ
നിന്‍റ്റെ മൌനമേല്‍പ്പികുന്ന തീരാ വ്രണപ്പാടുകള്‍,
അഗ്നിപര്‍വതം പൊട്ടി ഒലിക്കുന്ന ചൂടുലാവപോല്‍
എന്നുള്ളില്‍ ഉരുകി ഒലിച്ചു കൊണ്ടിരിക്കുന്നതു നീ അറിയുന്നില്ലയോ..?
അതോ.............
അറിയാത്തതായ് ഭാവിക്കുന്നതൊ?
അറിയില്ല, ആരുമറിയില്ല നിന്‍ മൌനം എന്നുള്ളിലുണ്ടാക്കിയ മുറിവിന്റെ നീറ്റല്‍
ആകില്ലെനിക്ക്, ഒരിക്കലും കഴിയില്ലെനിക്ക്
നിന്‍ മുന്നിലഭിനയിച്ചു തിമിര്‍ക്കുവാന്‍
എങ്കിലും ........ഇപ്പൊ ഞാനും ഓര്‍ക്കുന്നു വെറുതേ
കണ്ട നാള്‍ മുതലേ നിന്‍ മുന്നില്‍ ഞാനും ഒന്നഭിനയിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍
ഒഴിവാക്കാമായിരുന്നെനിക്കീ നൊമ്പരത്തെ..
അന്നാരോ പറഞ്ഞ പോലെ
ഒരു തുറന്ന പുസ്തകമല്ലായിരുന്നോ ഞാന്‍ എപ്പഴും നിന്റെ മുന്നില്‍
ഇല്ലായിരുന്നൊന്നും മറക്കാനെനിക്ക്
കെട്ടഴിച്ചു തന്നു ഞാന്‍ എല്ലാം നിന്റെ മുന്നില്‍....നിനക്കായ് മാത്രം
അവിടെയും വിഡ്ഢി ഞാന്‍..
എന്നിലേക്കടുത്തെന്നെ അറിയാന്‍ ശ്രമിച്ച ഒരുവനായ് കണ്ട്
നിന്നിലേക്കടുത്ത ഞാനോ മണ്ടന്‍
ചികയുന്നു ഞാന്‍ ഇപ്പഴും
എന്തോ......എവിടെയോ.......
ചീഞ്ഞു നാറുന്നതോ അതോ...കത്തി കരിയുന്നതോ
അറിയുന്നില്ലെനിക്കത്, പക്ഷേ..........
ഒന്നുമാത്രം ഞാനറിയുന്നു
നിന്റെ മൌനമാണെന്റെ നൊമ്പരമെന്നു.
നിന്‍ മൌനം തിര്‍ത്ത മുറിവിന്റെ നോവ് എന്നുള്ളിലാകെ കത്തി പടരുമ്പഴും
വെറുക്കുന്നില്ല ഞാന്‍.......വെറുക്കുകയില്ലൊരിക്കലും നിന്റെയീ മൌനത്തെ..
ഇപ്പഴും...............
കരയുന്നു ഞാനെന്‍ കണ്ണുകളറിയാതെ...
ഉരുകുന്നു ഞാനെന്‍ മനമറിയാതെ...
aashamsakal............ PLS VISIT MY BLOG AND SUPPORT A SERIOUS ISSUE..................
മറുപടിഇല്ലാതാക്കൂ